Kovalam Clean up Drive

June 23, 2019
previous arrow
next arrow
Slider

തിരുവനന്തപുരം കടലടിത്തട്ടിലെ ഗുരുതരമായ പരിസ്ഥിതി പ്രശ്നം വെളിപ്പെടുന്നു.
കടലിൽ നിന്നും മാലിന്യങ്ങളുടെ കുത്തൊഴുക്ക്.

ഇന്ന് പുലർച്ചെ മുതൽ കടലിൽ നിന്നും മാലിന്യങ്ങൾ കുത്തിയൊഴുകി കരയിലടിയുന്നു.
തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്ത വിധമാണ് മാലിന്യങ്ങൾ വന്നടിയുന്നത്.
വലകൾ തുണികൾ പ്ലാസ്റ്റിക് ചാക്കുകൾ പ്ലാസ്റ്റിക് കുപ്പികൾ തടികൾ മുതലായവയാണധികവും.
പുലർച്ചെ ആറു മണിയോടെ ആരംഭിച്ച ഒഴുക്ക് 12മണിയായിട്ടും തുടരുന്നു.
ഇതിനോടകം രണ്ട് ടണ്ണിലേറെ വലകളും ചാക്കുകളും തുണികളും കരയ്ക്ക് എത്തി. ഇരുപതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികൾ തീരത്തടിഞ്ഞു. FML ലേതുൾപ്പെടെ നാമമാത്ര പ്രവർത്തകരാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. അധികൃതർ ഇനിയും തിരിഞ്ഞു നോക്കിയിട്ടില്ല. കോവളം തീരം വൃത്തിയാക്കാൻ corporation ജീവനക്കാരുണ്ടെങ്കിലും കടലിൽ നിന്നും വരുന്ന മാലിന്യം നീക്കൽ അവർക്കല്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.

ഇക്കഴിഞ്ഞ വർഷവും വർഷകാലത്ത് കോവളം കടലിൽ മാലിന്യമെത്തിയിരുന്നു. അന്ന് FML പ്രവർത്തകർ കടലിനടിയിൽ മുങ്ങി അവ നീക്കം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അന്നത്തേതിനേക്കാൾ ഭീകരമാണ് ഇന്നത്തെ അവസ്ഥ. ഇപ്പോൾ വന്നടിയുന്നതിന്റെ നൂറിരട്ടി ഇനിയും കടലിൽ ഒഴുകിനടക്കുന്നുണ്ട്.

നമുക്ക് സമുദ്രത്തെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങളിൽ പ്രത്യേക നയരൂപീകരണവും ശക്തമായ നടപടികളും ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ അനുഭവം.

ഒരാഴ്ചയിലേറെയായി വടക്കു നിന്നും തെക്കോട്ട് ശക്തമായ കടലൊഴുക്കാണ്. അതുവഴി ഒഴുകിവരുന്ന മാലിന്യങ്ങൾ കോവളം മലയോട് ചേർന്നുള്ള കടലിനടിയിലെ പാരുകളിൽ തട്ടിയാണ് ലീലാ ബീച്ചിനോട് ചേർന്ന് അവ കരയടിയുന്നത്. തിരുവനതപുരം കടലിലെ ഏറ്റവും ജൈവ സമ്പന്ന മേഖല കൂടിയാണിവിടം.
അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് FML ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *