കടൽത്തീര സമൂഹങ്ങളുടെ പാരമ്പര്യ ശീലങ്ങൾ പലതും ഇനിയും document ചെയ്യപ്പെടേണ്ടതുണ്ട്.
സാധാരണ കടൽത്തീര സമൂഹം എന്ന് കേൾക്കുമ്പോൾ മീൻ പിടിച്ചു ജീവിക്കുന്നവർ എന്നാണ്. ഈ വീഡിയോയിൽ കാണുന്ന മണികണ്ഠന് 60 വയസ്സ് പ്രായമുണ്ട്. ഇക്കഴിഞ്ഞ 50 വർഷമായി കടലിൽ പണിയെടുത്ത് ജീവിക്കുന്നു. പക്ഷെ അയാൾ ഇതുവരെ ഒരു മീനിനെ പോലും ഉപജീവനത്തിനായി പിടിച്ചിട്ടില്ല. കടലിൽ മുങ്ങാംകുഴിയിട്ട് ശംഖും , ചിപ്പിയും ലോബ്സ്റ്ററും മീതയും പിടിച്ചു ജീവിക്കുന്ന അനേകം പേരിലൊരാൾ. മണികണ്ഠന്റെ കടൽ അനുഭവങ്ങൾ കാണുവാനും കടലറിവുകൾ കേൾക്കുവാനും FML – ന് ഒത്തിരി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
സാധാരണ കടൽ പെൻസിൽ എന്നും കടൽ ചേനയെന്നും മീതയെന്നും വിളിപ്പേരുള്ള Sea Urchin – നുകളിൽ ഒരിനം (Echinothrix calamaris) ഇവർക്ക് ഏറെ പ്രിയപ്പെട്ട ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. (വീഡിയോ കാണുക) വയറുകടിക്കും (Dysentery) വയറുവേദനക്കും ആർത്തവസംബന്ധമായി സ്ത്രരകൾക്കുണ്ടാകുന്ന അമിത വയറുവേദനക്കും മീത അത്യുത്തമം എന്നാണ് മണികണ്ഠനെ പോലുള്ള അനേകം പേർ FML -നോട് പറഞ്ഞത്.
ഇന്ന് കോവളത്തെ മുന്തിയ ഹോട്ടലുകളിൽ എത്തുന്ന ജാപ്പനീസ് ടുറിസ്റ്റുകൾക്കു പ്രിയങ്കരമായ ഭക്ഷ്യവിഭവമാണ് മീതയെന്ന Sea Urchin കടലിലെ മത്സ്യ ഇതരമായ മറ്റു പല വിഭവങ്ങളെയും പോലെ മീതയിലെ ഔഷധഗുണത്തെപ്പറ്റി ജപ്പാൻകാർക്ക് നന്നായി അറിയാം.
മണികണ്ഠനെ പോലുള്ളവരുടെ കടലറിവുകൾക്ക് പുതിയ മാനം കൈവരുന്നത് ഇവിടെയാണ്.
എങ്കിലും സൂക്ഷിക്കണം!
മനുഷ്യന്റെ ഉടലിനുള്ളിലെ ചളിയും വേദനയും ഉടനടി നീക്കം ചെയ്യുന്ന മീതകൾ കടലിലായിരിക്കുമ്പോൾ ചെയ്യുന്നത് എന്താണെന്നു നോക്കുക . സമുദ്രത്തിലെ ഏറ്റവും പ്രത്യുൽപാദന ക്ഷമതയുള്ള തീരക്കടലിൽ അടിത്തട്ടിൽ വളർന്നു കയറുന്ന കളകളെയും പായലുകളെയും തിന്നു നശിപ്പിച്ച് പരിസ്ഥിതി സന്തുലനം നിലനിർത്താൻ സഹായിക്കുന്നത് മീതകളാണ്. സമുദ്ര പരിസ്ഥിതിയുടെ ആരോഗ്യകരമായ നിലനിൽപ്പിന് മീതകൾ കടലിലും ഉണ്ടാവണം.
Thank you for the information.
Thank you for your feedback.